കോഴിക്കോട്∙ കോർപറേഷൻ ഓഫിസിൽ നിന്നു ശുചിമുറി മാലിന്യം പുറത്തേക്ക് പരന്നൊഴുകുന്നു. 19 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കോർപറേഷൻ ഓഫിസിന്റെ മാലിന്യ ടാങ്ക് ചോർന്നതാണ് കാരണം. തെക്കുവശത്തെ ഗേറ്റ് കടന്ന് കയറുമ്പോൾ കാണാം ഇടതു വശത്തു നിന്ന് ശുചിമുറി മാലിന്യം പരന്നൊഴുകുന്നത്.
മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. മലിന ജലത്തിൽ ബ്ലീച്ചിങ് പൗഡറും മറ്റും വിതറിയിട്ടുണ്ട്.
സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞതാണ് പ്രശ്നമെന്നാണ് സൂചന. കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടങ്ങി.
ശുചിമുറി മാലിന്യം മെഡിക്കൽ കോളജ് എസ്ടിപിയിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ അധികൃതർ.
യൂത്ത് ലീഗ് മേയറെ ഉപരോധിച്ചു
കോഴിക്കോട്∙ കോർപറേഷൻ കോംപൗണ്ടിൽ ശുചിമുറി മാലിന്യം ഒഴുകുന്നത് വൃത്തിയാക്കാത്തതിൽ പ്രതിഷേധിച്ചു കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മേയറെ ഉപരോധിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ മാങ്കാവ്, ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി, ട്രഷറർ ഇർഷാദ് മനു, ഭാരവാഹികളായ ബഷീർ മുഖദാർ, യൂനുസ് കോതി, നാസർ ചക്കുംകടവ്, എംഎസ്എഫ് സെക്രട്ടറി ഷുഹൈബ് മുഖദാർ, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് അഫ്ലു പട്ടോത്ത്, സുൽഫി ആനമാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

