കോഴിക്കോട്∙ മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലെയുള്ള നാഡീസംബന്ധമായ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജും മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
സജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്കായി തയാറാക്കിയ ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗത്തിൽ ഇനിമുതൽ എല്ലാ വ്യാഴാഴ്ചകളിലും മൾട്ടിപ്പിൾ സ്ക്ലിറോസിസിനും സമാനമായ രോഗങ്ങൾക്കുമായി പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് ന്യൂറോളജി വിഭാഗം മേധാവി ഡോ.
ജേക്കബ് ജോർജ് പറഞ്ഞു. തുടർന്ന് നടന്ന സെഷനുകളിൽ ഡോക്ടർമാരായ സുഷിബ, നീത, സുഷ, അഖിൽ, ഹരിത, രമേഷ് എന്നിവർ രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ക്ലാസുകൾ എടുത്തു.
സി.ആർ.സി കോഴിക്കോട് ഡയറക്ടർ ഡോ. റോഷൻ ബിജ്ലി രോഗികളുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ചു.
രോഗികളും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന കൂട്ടായ്മയുടെ പ്രാധാന്യത്തെ പറ്റിയും ഗവൺമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വെബ് പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എംഎസ്എസ്ഐ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി രാം കുമാർ വിശദീകരിച്ചു.
രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചോദ്യോത്തര വേളയിൽ വിദഗ്ധ ഡോക്ടർമാർ സംശയങ്ങൾക്ക് മറുപടി നൽകി. പരിപാടിയുടെ ഓർഗനൈസിങ് സെക്രട്ടറി കൂടിയായ ന്യൂറോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ.
ഡോ. സുഷിബ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

