തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് അതിക്രമം നടത്തി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 1-ാം തീയതിയായ നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ സംഘടന ആഹ്വാനം ചെയ്തു.
പൊലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകരുടെയും നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കും.
ഇതിനുപുറമെ, പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വിപുലമായ പ്രതിഷേധ പരിപാടികളും സംഘടന തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഉടൻ പ്രതിഷേധ പ്രകടനം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ സംഘർഷാവസ്ഥ സംസ്ഥാനത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

