മലബാറിന്റെ സാങ്കേതികവിദ്യാരംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് ഹൈലൈറ്റ് ഗ്രൂപ്പിന്റെ നൂതന സംരംഭമായ ഹൈലൈറ്റ് സൈബർ ടവർ കോഴിക്കോട്ട് യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് സൈബർ പാർക്കിൽ 2.5 ഏക്കർ വിസ്തൃതിയിൽ, 9 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ ബ്രഹ്മാണ്ഡ ഐടി സമുച്ചയം ഉയരുന്നത്.
ഈ പുതിയ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
വരുന്ന വർഷങ്ങളിൽ ആകെ 12 ദശലക്ഷം ചതുരശ്ര അടി ഓഫിസ് ഇടങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ ബൃഹത്തായ പദ്ധതിയുടെ നിർണായക ചുവടുവെപ്പാണ് ഈ സൈബർ ടവർ. 600 കോടി രൂപ മുതൽമുടക്കിൽ യാഥാർത്ഥ്യമാകുന്ന ഈ സമുച്ചയം, ആഗോളതലത്തിലുള്ള ബഹുരാഷ്ട്ര കമ്പനികൾ, വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഈ പദ്ധതിയിലൂടെ മലബാറിന്റെയും പ്രത്യേകിച്ച് കോഴിക്കോടിന്റെയും റിയൽ എസ്റ്റേറ്റ്, ഐടി മേഖലകൾ വലിയ വളർച്ച കൈവരിക്കും. കൂടാതെ, പതിനായിരത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക പുരോഗതി വേഗത്തിലാവുകയും ചെയ്യും.
യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽത്തന്നെ ഉന്നത തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും കരിയറിൽ തിളങ്ങുന്നതിനും ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഹൈലൈറ്റ് സൈബർ ടവറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി. ആധുനിക കാലത്ത് വാണിജ്യ ഇടങ്ങളുടെ ആവശ്യകത കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ, നിർമാണ ജോലികൾ പൂർത്തിയാകുന്നതിന് മുൻപുതന്നെ മുഴുവൻ സ്പേസും ലീസ് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദപരമായ കർശന ഹരിത മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഈ ഗ്രേഡ് എ കെട്ടിടത്തിന്റെ നിർമാണം. ഊർജക്ഷമതയ്ക്കും സുസ്ഥിര വികസനത്തിനും മുൻഗണന നൽകുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോളതലത്തിലുള്ള സഹകരണങ്ങൾക്കും ഡിജിറ്റൽ നവീകരണങ്ങൾക്കും ഏറ്റവും അനുയോജ്യമായ തൊഴിലിടമാണ് ഉറപ്പുനൽകുന്നത്.
വരാനിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി. കെ.
കുഞ്ഞാലിക്കുട്ടി, റവന്യു മന്ത്രി എ.പി. അനിൽ കുമാർ, എം.
കെ. രാഘവൻ എംപി, കോഴിക്കോട് കോർപറേഷൻ മേയർ ഒ.
സദാശിവൻ, എംഎൽഎയും ഡിസിസി പ്രസിഡന്റുമായ കെ. പ്രവീൺ കുമാർ, എംഎൽഎമാരായ എം.എ.
റസാഖ്, ഫൈസൽ ബാബു, കെ. ജയന്ത്, പി.എം.എ.
സമീർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ഓഫീസ് പാർക്സ് എക്സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക്, ഹൈലൈറ്റ് ഹോൾഡിങ്സ് കോർപറേറ്റ് ഹെഡ് സോണൽ സതീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

