കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിലെ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട
മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.
ചുരത്തിലെ യാത്രാ പ്രതിസന്ധി: വയനാട്ടിലെ യുഡിഎഫ് എംഎൽഎമാർ കോഴിക്കോട്ട് രാപകൽ സമരത്തിന്
കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിലെ രൂക്ഷമായ യാത്രാ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യുഡിഎഫ് സമര രംഗത്തേക്ക്.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ രാപകൽ സമരം സംഘടിപ്പിക്കും. കൽപറ്റ എംഎൽഎ ടി.
സിദ്ധിഖ്, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും.
ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദൽ റോഡുകളുടെ നിർമാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. ചുരം റോഡിന്റെ ചുമതല കോഴിക്കോട് ജില്ലാ ഭരണകൂടത്തിനു കീഴിൽ ആയതിനാലാണ് വയനാട്ടിലെ എംഎൽഎമാർ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ സമരത്തിന് എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

