പ്രസിദ്ധമായ മണർകാട് പള്ളിയിൽ വിശ്വാസികൾക്ക് അനുഗ്രഹദർശനമായി ഇന്ന് നടതുറക്കൽ ചടങ്ങ് നടക്കും. ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശനത്തിനായി തുറന്നു നൽകുന്ന സുപ്രധാന ചടങ്ങാണിത്.
രാവിലെ 11.30നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലാണു നടതുറക്കൽ ചടങ്ങുകൾ നടക്കുന്നത്. ഇതിനു മുന്നോടിയായുള്ള രാവിലത്തെ മൂന്നിന്മേൽ കുർബാനയ്ക്കും ശ്രേഷ്ഠ ബാവാ കാർമികത്വം വഹിക്കും.
തുടർന്ന് ഉച്ചയ്ക്ക് 1.30നു കറിനേർച്ചയ്ക്കായുള്ള പന്തിരുനാഴി ഘോഷയാത്രയും, രാത്രി 8.30നു കരോട്ടെ പള്ളി ചുറ്റി പ്രദക്ഷിണവും നടക്കും. രാത്രി 12 മുതൽ കറിനേർച്ച വിതരണം ആരംഭിക്കും.
നാളെയാണ് ഈ വർഷത്തെ പ്രധാന പെരുന്നാൾ. നാളെ ഉച്ചയ്ക്ക് 2നു പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.
പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ട് വരുന്ന 14നു നട അടയ്ക്കും.
ഭക്തിസാന്ദ്രമായി റാസ
പെരുന്നാളിന്റെ ഭാഗമായി ഇന്നലെ നടന്ന റാസയിൽ നൂറുകണക്കിന് വിശ്വാസികൾ മുത്തുക്കുടകളും പൊൻ, വെള്ളി കുരിശുകളുമേന്തി പങ്കുചേർന്നു. മധ്യാഹ്ന പ്രാർഥനയ്ക്കു ശേഷം മുത്തുക്കുടകൾ വിശ്വാസികൾക്കു വിതരണം ചെയ്തു തുടങ്ങി.
കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻതൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കു ശേഷം മണർകാട് കവലയിലെ കുരിശുപള്ളിയും ചുറ്റി വൈകിട്ട് 5 മണിയോടെ പ്രദക്ഷിണം വലിയ പള്ളിയിൽ തിരിച്ചെത്തി. ചടങ്ങുകൾക്ക് ഫാ.
എം.ഐ.തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ.
സനോജ് കരോട്ടേക്കുറ്റ് എന്നിവർ കാർമികത്വം വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

