മലയാള ചലച്ചിത്രമേഖലയ്ക്ക് ഔദ്യോഗികമായി വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
രാജ്യത്ത് തന്നെ ആദ്യമായി ചലച്ചിത്ര മേഖലയ്ക്ക് വ്യവസായ സ്റ്റാറ്റസ് നൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് വെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കൂടാതെ, ഒഴിഞ്ഞുകിടക്കുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥത്തേക്ക് പുതിയ നിയമനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിരക്കുകൾ മൂലം സമയമില്ലാത്ത പ്രമുഖരെ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും, സാംസ്കാരിക അക്കാദമികളിൽ യാതൊരുവിധ ഉദ്യോഗസ്ഥ ഭരണവും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ബജറ്റിലെ വ്യവസായ വികസന പ്രഖ്യാപനങ്ങളുടെ തുടർച്ചയായാണ് ഈ സുപ്രധാന നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

