നന്മണ്ട ∙ തലനാരിഴ വ്യത്യാസത്തിൽ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ മകൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് റഫീഖിന്റെ കുടുംബം.
നന്മണ്ട നാലാം വാർഡിലെ പനോളുകണ്ടി റഫീഖിന്റെ മകൻ അൽഫിദാണ് (12) കഴിഞ്ഞ രാത്രി പത്തി വിടർത്തിയ മൂർഖൻ പാമ്പിന്റെ മുൻപിൽ നിന്നു രക്ഷപ്പെട്ടത്.
ഒരു മണിയോടെ ശുചിമുറിയിൽ പോകുന്നതിനായി സഹോദരൻ അമീൻ എഴുന്നേറ്റതായിരുന്നു. അപ്പോഴാണ് ഹാളിൽ പാമ്പിനെ കണ്ടത്.
മകന്റെ നിലവിളി കേട്ട ഉടനെ ഉമ്മ ആത്തിബി ഇവിടേക്ക് എത്തി.
അപ്പോഴേക്കും പാമ്പ് ഇളയ മകൻ അൽഫിദ് കിടന്ന മുറിയിൽ എത്തിയിരുന്നു. ഇവർ നോക്കുമ്പോൾ മകൻ കിടക്കുന്ന കട്ടിലിനു സമീപം പത്തി വിടർത്തിയ പാമ്പിനെയാണു കാണുന്നത്.
ഉടൻ ബന്ധുക്കളെ വിവരം അറിയിച്ചു. അവർ എത്തി അൽഫിദിനെ സമാധാനിപ്പിച്ച് മുറിയുടെ പുറത്ത് എത്തിച്ചു.
കട്ടിലിനു സമീപം ചേര ഉണ്ടെന്ന് പറഞ്ഞാണ് അൽഫിദിനെ മുറിക്ക് പുറത്ത് എത്തിച്ചത്. 2 മണിക്കൂറിനുള്ളിൽ പാമ്പുപിടിത്ത വിദഗ്ധനെത്തി മൂർഖനെ പിടികൂടി കൊണ്ടുപോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

