പേരാമ്പ്ര ∙ ബൈപാസിൽ 72 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ടുപേർ പിടിയിൽ. താമരശ്ശേരി വാവാട് മാളികത്തടത്തിൽ എം.പി.അലി ഇർഷാദ് (35), മാനിപുരം വടക്കേ അപ്പമണ്ണിൽ വി.എ.സഫ്വാൻ (32) എന്നിവരാണു പിടിയിലായത്.
റൂറൽ എസ്പിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്പിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും കൂത്താളി മുതൽ പേരാമ്പ്ര ബ്ലോക്ക് ഓഫിസ് പരിസരം വരെ വാഹനത്തെ പിന്തുടർന്നാണ് ഇവരെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്.കർണാടകയിൽ നിന്നു കൊടുവള്ളി ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്ന 72,00,600 രൂപയാണു പിടികൂടിയത്.
ഡ്രൈവറുടെ സീറ്റിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. 29 MINUTES AGO 54 MINUTES AGO 57 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

