കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മലയാളി താരങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം. ലോങ്ങ് ജംപിലും പുരുഷന്മാരുടെ പാര അത്ലറ്റിക്സിൽ 100 മീറ്ററിലും വെള്ളിമെഡൽ സ്വന്തമാക്കിയ ശ്രീശങ്കർ മുരളി, മുഹമ്മദ് ബാസിൽ എന്നിവർക്കാണ് പാരിതോഷികമായി 20 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനമായത്.
ഇതിനുപുറമെ, കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച മറ്റ് പ്രതിഭകളെയും സർക്കാർ ആദരിക്കുന്നുണ്ട്. 12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൈവരിച്ച ദിവി ബിജേഷ്, അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സാന്ദ്ര മോൾ സാബു എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങൾ ലഭ്യമാക്കും.
സംസ്ഥാനത്ത് കായിക മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

