കോഴിക്കോട് ∙ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല കർഷക പുരസ്കാര സമർപ്പണവും കർഷക സെമിനാറും സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായ സി.അനിൽകുമാറിന് ജില്ലയിലെ ഈ വർഷത്തെ മികച്ച ക്ഷീരകർഷക പുരസ്കാരം സമ്മാനിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ.രമാദേവി പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു.
‘ക്ഷീര മിത്ര’ എന്ന പേരിൽ ആധുനിക രീതിയിൽ ക്ഷീര സംരംഭം നടത്തുന്ന അനിൽകുമാറിന്റെ ഡയറി ഫാമിൽ പതിനഞ്ചിലധികം പശുക്കളുണ്ട്.
പ്രതിദിനം 250 ലീറ്ററിലധികം പാലുൽപാദനമുള്ള ഈ ഫാമിൽ ചാണകം ഉണക്കി പൊടിച്ച് ജൈവവളമാക്കി മാറ്റുന്ന ‘ഡംഗ് ഡ്രയർ കം പൗഡറിങ് യൂണിറ്റ്’, സ്വന്തമായി നിർമിക്കുന്ന ‘മിത്ര ട്രൈ മിക്സ്’ എന്ന പ്രത്യേക കാലിത്തീറ്റ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സിബി കെ.
ചാക്കോ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി.എം.ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
പ്രോജക്ട് ഓഫിസർ ഡോ. ആർ.കെ.സ്നേഹരാജ് പദ്ധതി വിശദീകരണം നൽകി.
അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനിൽ കുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ.
ശ്രീഗീത എസ്. നായർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.
കെ.എം. മനോജ് ലാൽ എന്നിവർ ആശംസകൾ പറഞ്ഞു.
ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി.കെ.ഫസലുറഹ്മാൻ നന്ദി പറഞ്ഞു.
‘മൃഗസംരക്ഷണ- ക്ഷീരമേഖലയിലെ സംരംഭങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. എം.മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിൽ കർഷക സെമിനാർ നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

