വടകര ∙ പത്ത് കിലോ കഞ്ചാവുമായി പിടിയിലായ മുക്കം അഗസ്ത്യ മൂഴി ചാലുണ്ടിയിൽ ക്വാർട്ടേഴ്സിൽ ചന്ദ്രശേഖരൻ (36), ഭാര്യ സൂര്യ (33) എന്നിവർക്ക് 7 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും എൻഡിപിഎസ് കോടതി ജഡ്ജി വി.ജി.ബിജു ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 4 മാസം കൂടി കഠിനതടവ് അനുഭവിക്കണം.
ഇരുവരും പാലക്കാട് സ്വദേശികളാണ്. 2020 ജൂലൈ 12 ന് ബൈക്കിൽ കടത്തുമ്പോൾ പൂളപ്പൊയിൽ – നെടുങ്കണ്ടം റോഡിൽ നിന്നു മുക്കം എസ്ഐ കെ.സാജിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അന്വേഷണം എസ്ഐ: ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ നടത്തി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഇ.വി.ലിജീഷ് ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

