പുതുശ്ശേരി ∙ കഞ്ചിക്കോട്ടെ ഹോട്ടലിൽ ബില്ലുകളിൽ തിരിമറി നടത്തിയും കണക്കുകളിൽ വെട്ടിപ്പു നടത്തിയും ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ അക്കൗണ്ട് മാനേജർ മഹേഷിന്റെ കൂട്ടാളിയും അറസ്റ്റിൽ. അക്കൗണ്ട് വിഭാഗം ഉദ്യോഗസ്ഥനായ പത്തനംതിട്ട
കുളനടയിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്. ഒന്നാംപ്രതി മഹേഷ് (ലക്കി മഹേഷ്) അറസ്റ്റിലായതിനു പിന്നാലെ ഒളിവിൽ പോയ മിഥുനെ കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തേക്കടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കമ്പനിയിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിനു പോലും കണ്ടെത്താനാകാത്ത രീതിയിൽ കൃത്രിമമായി ബില്ലുകൾ ഉണ്ടാക്കുകയും ചെലവുകൾ കൂടുതൽ കാണിച്ചു പല ബില്ലുകൾ മാറുകയും അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ കൃത്രിമം കാണിക്കുകയും ചെയ്താണ് ഇരുവരും വലിയ തട്ടിപ്പു നടത്തിയത്.
ഇത്തരത്തിൽ ലഭിക്കുന്ന പണം മുഴുവനും ഓൺലൈൻ ഗെയിമിനാണ് ഇരുവരും ചെലവഴിച്ചത്.
ചെറിയ തുകകൾ ഉപയോഗിച്ചാണ് ആദ്യം ഓൺലൈൻ ഗെയിം തുടങ്ങിയത്.
പിന്നീട് ലക്ഷങ്ങൾ ചെലവഴിച്ചു തുടങ്ങി. ഇരുവരും ബിരുദാനന്തര ബിരുദധാരികളായിരുന്നു.
തട്ടിപ്പു തിരിച്ചറിഞ്ഞ ഹോട്ടലുടമ കസബ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഒന്നാംപ്രതി കർണാടക കൂർഗ് പൊന്നംപേട്ട സ്വദേശി മഹേഷ് കർണാടകയിലേക്കു കടന്നു.
അവിടെ നിന്ന് ഇയാളെ മാസങ്ങൾക്കു മുൻപു പിടികൂടി.
ഇതിനിടെ രണ്ടാംപ്രതി മിഥുനും ഒളിവിൽപോയി.
തുടരന്വേഷണത്തിൽ തേക്കടിയിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐമാരായ എച്ച്.ഹർഷാദ്, വി.കെ.രജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.അനൂപ്, ആർ.രഘു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കോടതി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

