റോഡ് അടച്ചിടും;
ചോറോട്∙ വള്ളിക്കാട്- കാട്ടിൽ മുക്ക് റോഡിന്റെ വൈക്കിലശ്ശേരി തെരു ശ്മശാനം മുതൽ പുഞ്ചപ്പാലം വള്ളിക്കാട് ഭാഗം കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഒരു മാസം റോഡ് അടച്ചിടും
സമഗ്ര കായിക പദ്ധതി സിലക്ഷൻ ക്യാംപ് ഇന്ന്
വടകര∙ നഗരസഭ സമഗ്ര കായിക പദ്ധതി ദിശയിലേക്ക് 5, 6 ക്ലാസുകളിലെ കുട്ടികൾക്ക് സിലക്ഷൻ ക്യാംപ് ഇന്നു രാവിലെ 7 ന് നാരായണ നഗരം ഗ്രൗണ്ടിൽ നടക്കും.
ജില്ലാ ആർച്ചറി ചാംപ്യൻഷിപ്
കോഴിക്കോട്∙ ആർച്ചറി അസോസിയേഷന്റെ ജില്ലാ ആർച്ചറി ചാംപ്യൻഷിപ് 28ന് കരിമല തേനാക്കുഴി ഇൻഡസ് ഇംഗ്ലിഷ് സ്കൂളിൽ നടത്തും. രാവിലെ 8ന് എത്തണം.
9447336119.
ഇടതുമുന്നണി ജില്ലാ നേതൃയോഗം ഇന്ന്
കോഴിക്കോട്∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ ഇന്നു വൈകിട്ട് 3നു എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേരും.സി.എച്ച്.കണാരൻ മന്ദിരത്തിൽ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

