മസ്കറ്റ്: സമുദ്രമാർഗ്ഗം രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസിന്റെ കോസ്റ്റ് ഗാർഡ് കമാൻഡ് അറസ്റ്റ് ചെയ്തു. മസ്കറ്റ് ഗവർണറേറ്റിലെ അൽ സീബ് തീരത്തിന് സമീപം ബോട്ടിൽ എത്തിയ സംഘത്തെയാണ് സുരക്ഷാ സേന പിടികൂടിയത്.
പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഔദ്യോഗികമായി അറിയിച്ചു. പിടികൂടിയ വ്യക്തികളുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ കടൽ അതിർത്തികളിൽ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമുദ്രമാർഗ്ഗം രാജ്യത്തേക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

