കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, പ്രകൃതിക്ഷോഭത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങേകാൻ മുഴുവൻ ജനവിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആഹ്വാനം ചെയ്തു.
കോഴിക്കോട് മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “ഉരുൾപൊട്ടിയും വെള്ളംകയറിയും ദുരിതം നേരിട്ട് അനുഭവിച്ചവരെ പോലെത്തന്നെ മഴമൂലം തൊഴിലും വരുമാനവും ഉപജീവനവും നഷ്ടമാവുന്നവരെകൂടി സഹായിക്കാൻ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണം” എന്ന് കാന്തപുരം വ്യക്തമാക്കി.
ചടങ്ങിനിടെ, സംസ്ഥാനത്ത് കനത്ത മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടിയവർക്ക് അനുശോചനം രേഖപ്പെടുത്തുകയും, ദുരിതങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുന്നതിനായി പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുകയും ചെയ്തു. മർകസ് സെക്രട്ടറി സി.
മുഹമ്മദ് ഫൈസി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകിയപ്പോൾ, വി.പി.എം.
ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി പന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി കിടങ്ങയം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, ഹനീഫ സഖാഫി ആനമങ്ങാട് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

