ശബരിമലയിലേക്കുള്ള മിൽമ നെയ്യുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങൾ പൂർണ്ണമായും തള്ളി ചെയർമാൻ കെ.എസ്. മണി രംഗത്ത്.
മിൽമ യാതൊരുവിധ ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും ഒരിക്കലും നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലേക്ക് വിതരണം ചെയ്യുന്ന നെയ്യ് വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനമെടുത്തുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.
മണി കൂട്ടിച്ചേർത്തു. ശബരിമലയിലേക്ക് നൽകിയ നെയ്യുടെ ഗുണനിലവാരത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങളോ വീഴ്ചകളോ ഉണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കൂടാതെ, നെയ്യ് കൈമാറിയ വകയിലുള്ള മുഴുവൻ തുകയും ദേവസ്വം ബോർഡ് ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

