ചക്കിട്ടപാറ ∙ ജലസേചന വകുപ്പിന്റെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ശുചീകരണ പ്രവൃത്തി പെരുവണ്ണാമൂഴി, പട്ടാണിപ്പാറ പ്രദേശങ്ങളിൽ ആരംഭിച്ചു. കനാൽ തുറക്കുന്നതിന് മുൻപായി കനാലിന് അകത്തും ഇരുവശങ്ങളിലും നിറഞ്ഞ കാടുകൾ വെട്ടിമാറ്റുന്ന ജോലിയാണ് തുടങ്ങിയത്. അടുത്ത മാസം കനാൽ തുറന്ന് ജലമൊഴുക്കേണ്ടതിനാൽ ശുചീകരണം വൈകുന്നതായി കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് ഇത്തരം പ്രവൃത്തികൾ ചെയ്തിരുന്നെങ്കിലും ആവർത്തന സ്വഭാവമുള്ള ജോലിയാണെന്ന കാരണത്താൽ വർഷങ്ങളായി ഇത്തരം ജോലികൾക്ക് അനുമതി ലഭിക്കുന്നില്ല.
കനാൽ മേഖലയിൽ പലയിടങ്ങളിലും കാട് നിറഞ്ഞും മരക്കൊമ്പുകൾ വീണും ചെളി നിറഞ്ഞും ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന നിലയിലായിരുന്നു.
പട്ടാണിപ്പാറയിൽ നിന്നും പ്രധാന കനാലിൽ നിന്നും ഇടത്, വലത് കനാലുകൾ തിരിയുന്ന സ്ഥലത്തും കുവപ്പൊയിൽ കൃഷിഫാമിനു സമീപവും കാട് നിറഞ്ഞ് മരക്കൊമ്പുകൾ വീണ് ജലമൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയ്ക്ക് ശുചീകരണത്തോടെ പരിഹാരമാകും. പ്രധാന കനാലും ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറികൾ ഉൾപ്പെടെ ജില്ലയിൽ 603 കിലോമീറ്റർ ദൂരം വരുന്നതാണ് കുറ്റ്യാടി ജലസേചന പദ്ധതി കനാൽ .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

