കൊച്ചിയിൽ ജോലി തേടിയെത്തിയ മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ അറസ്റ്റിലായ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ഒന്നും മൂന്നും പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, വയനാട്ടിൽ നിന്നും പിടിയിലായ രണ്ടാം പ്രതി അമ്മു എന്ന ശരണ്യ, തൃശൂർ സ്വദേശി സഞ്ജു എന്നിവരെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. സ്പായിൽ മാനേജേറായി ജോലി വാഗ്ദാനം നൽകി യുവതിയെ ഇവർ വയനാട് പുൽപ്പള്ളിയിലെ വീട്ടിൽ നിന്നും കണ്ടെത്തുകയും ഇന്നലെ രാത്രിയോടെ പിടികൂടി ഇന്നു രാവിലെ അഞ്ചരയോടെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇവർക്കു പുറമേ രണ്ടാം പ്രതിയായ അമ്മുവാണ് തന്നെ ശാരീരികമായി കൂടുതൽ ഉപദ്രവിച്ചത് എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത് എന്ന് സിറ്റി പൊലീസ് കമ്മിഷനർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഇപ്പോഴും ശാരീരിക, മാനസികാരോഗ്യം വീണ്ടെടുാത്ത യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.
സംഭവത്തിൽ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടുന്നതിനു മുൻപ് പ്രതികൾ ലോഡ്ജിലേക്ക് എത്തിച്ച രണ്ടു പേർ ആരെന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഇതുവരെ നാലു പേർക്കെതിരെ മാത്രമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ ഈ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭർത്താവ് ഇന്നലെ ആരോപിച്ചിരുന്നു. ലോഡ്ജിൽ എത്തിയ രണ്ടു പേർ പ്രതികളുടെ കൂട്ടാളികളാണോ തുടങ്ങിയ വിവരങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്.
സ്പാകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടത്തുന്നവരാണ് പിടിയിലായവർ എന്ന സംശയവും ശക്തമായിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് വിവരം.
ഇതുവഴി യുവതിയെ തങ്ങളുടെ കസ്റ്റഡിയിൽ നിർത്താനും ആവശ്യക്കാർക്ക് വഴങ്ങുന്നതിന് പ്രേരിപ്പിക്കാനുമാണ് പ്രതികൾ പദ്ധതിയിട്ടത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇത്തരത്തിൽ മറ്റു യുവതികളേയും ഇവർ ട്രാപ്പിലാക്കിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ലോഡ്ജിൽ വെച്ച് യുവതി ബീയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ വെച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് പ്രതികൾ ഇവരെ വിട്ടയച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

