ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിൽ ഭാര്യയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവ് അടക്കം 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടിരുന്നു.
ഇതിനിടയിൽ വീടിനുള്ളിൽ നിന്നും രക്ഷപ്പെട്ട യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
തുടർന്ന് ഗ്രാമവാസികളും യുവതിയുടെ ഭർത്താവും ചേർന്ന് ഇരുവരെയും പിടികൂടി തിരികെ ഗ്രാമത്തിലെത്തിക്കുകയായിരുന്നു. ഗ്രാമത്തിൽ എത്തിച്ച യുവതിയെ മരത്തിൽ കെട്ടിയിട്ട
ശേഷം ക്രൂരമായി മർദ്ദിക്കുകയും ഇതിനുശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഭർത്താവ് സ്വന്തം ക്യാമറയിൽ പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഈ പൈശാചിക കൃത്യത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

