കൊടുവള്ളി∙ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റാൻ തീരുമാനമായതായി നഗരസഭ ഉപാധ്യക്ഷൻ കെ.െക.ഖാദർ അറിയിച്ചു. കച്ചവടക്കാർ നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്.
യോഗ തീരുമാന പ്രകാരം 20ന് കച്ചവടം നിർത്താൻ ധാരണയായിരുന്നു. മിക്ക കച്ചവടക്കാരും മറ്റു കടമുറികൾ വാടകക്കെടുത്ത് നഗരസഭ കെട്ടിടത്തിൽ നിന്നു മാറിയിട്ടുണ്ട്.
ബാക്കിയുള്ള കച്ചവട
സ്ഥാപനങ്ങൾ സാധന സാമഗ്രികൾ മാറ്റുകയാണ്. നിലവിൽ പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിക്കുകയും, നിലവിലെ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിന് ആവശ്യമായ ടെൻഡർ നടപടികളും പൂർത്തീകരിച്ചുവരികയാണെന്ന് നഗരസഭാധികൃതർ അറിയിച്ചു.
ഉടൻ തന്നെ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികൾ തുടങ്ങും.
ചില കച്ചവടക്കാർ നൽകിയ കേസുകൾ പിൻവലിക്കാൻ തയാറാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും കച്ചവടക്കാരും നഗരസഭാധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അറിയിച്ചിരുന്നു.
കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ഈ യോഗത്തിൽ നഗരസഭ ഭരണ സമിതി ഉറപ്പുനൽകിയിരുന്നു. ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ പൊളിക്കാൻ ആവശ്യമായ പ്രാരംഭഘട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും നഗരസഭാധ്യക്ഷ സഫീന ഷമീറും, ഉപാധ്യക്ഷൻ കെ.കെ.എ.ഖാദറും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

