പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തെ മരിച്ച സോനയുടെ കുടുംബം പൂർണമായും നിരാകരിച്ചു.
സോന ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് മാതാവ് വസന്ത ഉറപ്പിച്ചു പറഞ്ഞു. സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി വസന്ത വ്യക്തമാക്കി.
സംഭാഷണത്തിനിടെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഗർഭകാലത്തുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് രണ്ട് മാസത്തോളം പാലേരിയിലെ വീട്ടിലായിരുന്നു സോന കഴിഞ്ഞിരുന്നത്.
ഭർത്താവ് രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് സോനയെ തിരികെ കൊണ്ടുപോയത്. പെട്രോൾ പമ്പിൽ നിന്നും സോന പെട്രോൾ വാങ്ങിയെങ്കിലും, അത് രജിൻ ലാൽ നിർബന്ധപൂർവം വാങ്ങിപ്പിച്ചതാകാം എന്നാണ് കുടുംബത്തിന്റെ സംശയം.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി.
തന്റെ മകന്റെ മേൽ കുറ്റം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് രാജൻ ആരോപിക്കുന്നത്. ഇരു കുടുംബങ്ങളും പരസ്പര വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ, കേസിൽ സമഗ്രമായ അന്വേഷണം അനിവാര്യമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

