ഫറോക്ക് ∙ സഹപാഠികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞു പരിഹരിക്കാൻ ‘അൻപോട് കൂടെ’ പദ്ധതിയുമായി പെരുമുഖം നല്ലൂർ ഈസ്റ്റ് എയുപി സ്കൂൾ നല്ലപാഠം ക്ലബ്. സാമ്പത്തിക പരിമിതികൾ കാരണം വിദ്യാർഥികളുടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കൂട്ടായ്മയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ഒരു വിദ്യാർഥിയുടെ വീടിന്റെ വാടക കുടിശിക അടച്ചു തീർത്തും 2 വിദ്യാർഥികളുടെ ചികിത്സാ സഹായത്തിന് പണം നൽകിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെ പ്രയാസങ്ങൾ മനസ്സിലാക്കും. കൃത്യമായ ഇടപെടലിലൂടെ സാമ്പത്തിക പ്രയാസങ്ങളിൽ നിന്നു കുടുംബങ്ങളെ കര കയറ്റുകയാണു ഉദ്ദേശ്യം. രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, മാനേജ്മെന്റ് എന്നിവരുടെ സഹകരണത്തോടെയാണ് നല്ലപാഠം ക്ലബ്ബിന്റെ വേറിട്ട
പ്രവർത്തനം. കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപിക വി.ഹൈറുന്നീസയെ ഏൽപിച്ചു.
നല്ലപാഠം കോഓർഡിനേറ്റർമാരായ സി.നമിത, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.നാരായണൻ, പി.നൗഷിമ, അധ്യാപകരായ എൻ.സചിത്ര, പി.മഞ്ജു, ജെ.ആതിര, യു.ജിസ്ന, എസ്.ജെ.ശരത് ലാൽ, എൻ.മുഹമ്മദ് ബർജാസ്, വിദ്യാർഥികൾ വി.പി.നിഹാൽ, എം.ശ്രീധ്യാൻ, വി.അമേയ, എം.ആത്മിക, ടി.ആരാധ്യ, പി.പി.മുഹമ്മദ് റബീഹ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

