കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള കെ.പി. ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണച്ചടങ്ങും 31-ന് വൈകിട്ട് 5.30-ന് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരെ ചടങ്ങിൽ ആദരിക്കും. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മുൻനിർത്തി വിനോദ് കോഴിക്കോടിന് പുരസ്കാരം സമ്മാനിക്കും.
ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലായി നിരവധി പേർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. പുരസ്കാര ജേതാക്കളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
* അഭിനയത്തിനുള്ള കർമ്മശ്രേഷ്ഠ പുരസ്കാരം: ശ്രീനിവാസൻ
* സാമൂഹ്യസേവനം, സാംസ്കാരിക പ്രവർത്തനം എന്നിവയ്ക്കുള്ള കർമശ്രേഷ്ഠ പുരസ്കാരം: ടി.കെ.എ.അസീസ്
* അഭിനയത്തിനുള്ള കലാസപര്യ പുരസ്കാരം: പി.ഡി.ജോസഫ്, അമ്മു കോഴിക്കോട്
* മികച്ച ഗായികയ്ക്കുള്ള കലാസപര്യ പുരസ്കാരം: പ്രിയ ശ്രീ
* പ്രവാസി കലാപ്രതിഭ പുരസ്കാരം: രജനി.പി.കലാക്ഷേത്ര
* ഗാനരചനയ്ക്കുള്ള കലാസപര്യ പുരസ്കാരം: റോഷ്നി ജയപ്രകാശ്
* സംഗീതസംവിധാനത്തിനുള്ള കലാസപര്യ പുരസ്കാരം: ഷിംജിത് ശിവൻ
* ഹ്രസ്വചിത്രമേഖലയിലെ കലാസപര്യ പുരസ്കാരം: പി.എം.രാഗിണി (അഭിനേത്രി)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

