പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം മക്കളെ വെള്ളത്തൊട്ടിയിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ് നിവേദ്യ രംഗത്ത്. മോഡലിംഗിന് പോകാൻ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് മാതാവ് നിവേദ്യയുടെ മൊഴി.
തനിക്ക് പഠിക്കാനും ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കുട്ടികളെ നോക്കേണ്ടതിനാൽ അതിനു കഴിഞ്ഞില്ലെന്നും മൊഴിയിലുണ്ട്. എന്നാൽ ഈ വാദങ്ങൾ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളത്തൊട്ടിയിൽ മുക്കി കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നു എന്ന് അയൽവാസികളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിവേദ്യ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെ ജോൺ കുമാർ എതിർത്തിരുന്നു.
കൊലപാതകത്തിന് മറ്റ് കാരണങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് വ്യക്തത വരുത്തുന്നതിനായി നിവേദ്യയുടെ ഫോൺ പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജോൺ കുമാറും കുടുംബവും.
കളിക്കുന്നതിനിടയിൽ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യഘട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികൾ വെള്ളത്തിൽ വീണുകിടക്കുന്നതു കണ്ട
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജെന്നിഫർ മേനോൻപാറ യുപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

