കോഴിക്കോട്∙ അവസാനം വരെ ഉദ്വേഗം നിറച്ച് കോഴിക്കോടൻ ട്വന്റി20. ത്രില്ലറിനൊടുവിൽ ഒടുവിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഭരണം തുടരാനുള്ള സാധ്യത നിലനിർത്തി എൽഡിഎഫ്.
സംസ്ഥാനത്തെ മറ്റെല്ലാ കോർപറേഷനുകളും എൽഡിഎഫിനെ കൈവിട്ടപ്പോഴും കോഴിക്കോട് ചുവപ്പിന്റെ ആശ്വാസത്തുരുത്തായി. ഇത്തവണയും ഭരണത്തിലെത്തുന്നതോടെ കോർപറേഷനിൽ ഇടതുഭരണം തുടർച്ചയായി അരനൂറ്റാണ്ട് പിന്നിടും.
50 സീറ്റുമായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൽഡിഎഫിനെ യുഡിഎഫും എൻഡിഎയും പിടിച്ചുകെട്ടി.
മേയർ സ്ഥാനാർഥി സിപി.മുസാഫർ അഹമ്മദ് അടക്കം തോറ്റപ്പോൾ ഇടതു കോട്ടകൾ പോലും ഉലഞ്ഞു. സിറ്റിങ് കൗൺസിലർമാർ പലരും കഴിഞ്ഞ തവണത്തേതിനേക്കാൾ കുറഞ്ഞ വോട്ടിനാണ് ജയിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫിനു വലിയ മേൽക്കൈ നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.
എൽഡിഎഫും യുഡിഎഫും മാറി മാറി ലീഡ് ഉയർത്തി. 28–28 എന്ന കണക്കിൽ ഒപ്പത്തിനൊപ്പം നിന്ന യുഡിഎഫ് ഒരു ഘട്ടത്തിൽ 29ലേക്ക് ഉയരുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് കോർപറേഷൻ യുഡിഎഫ് ഭരണം പിടിക്കുമെന്ന സ്ഥിതി പോലുംവന്നു.
എന്നാൽ അവസാന ലാപ്പിൽ ബിജെപിയും എൻഡിഎയും നിലമെച്ചപ്പെടുത്തുകയും യുഡിഎഫിന് അധികം മുന്നോട്ടു പോകാൻ കഴിയാതിരിക്കുകയും ചെയ്തു. ഇതോടെ 35 സീറ്റുകളുമായി എൽഡിഎഫ് ഏറ്റവും വലിയ സഖ്യമാവുകയായിരുന്നു.
60 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് 32 സീറ്റ് ലഭിച്ചപ്പോൾ 5 സീറ്റിൽ മത്സരിച്ച സിപിഐക്ക് 2 സീറ്റാണ് കിട്ടിയത്. 2 സീറ്റിൽ മത്സരിച്ച ആർജെഡിക്കും ഒരു സീറ്റിൽ മത്സരിച്ച ഐഎൻഎല്ലിനും ഒരു സീറ്റു പോലും നേടാനായില്ല.
2 സീറ്റിൽ മത്സരിച്ച എൻസിപി ഒരു സീറ്റ് നേടി. 49 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 14 സീറ്റുകളിലാണ് വിജയിച്ചത്.
24 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് 13 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് –ലീഗ് പിന്തുണയോടെ നിർത്തിയ യുഡിഎഫ് സ്വതന്ത്ര കവിത അരുൺ ഒരു സീറ്റ് നേടി.
74 സീറ്റിൽ മത്സരിച്ച ബിജെപിക്ക് 13 സീറ്റുകളാണ് ഉള്ളത്.
കാത്തിരിക്കുന്നത് അനിശ്ചിതത്വം
കോഴിക്കോട് ∙ കോർപറേഷനിൽ ഭരണം ലഭിക്കാൻ കുറഞ്ഞത് 38 സീറ്റുകൾ ആവശ്യമാണ്. എന്നാൽ, നിലവിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച എൽഡിഎഫിന് 35 സീറ്റുകളാണ് ഉള്ളത്.
യുഡിഎഫിന് 28, എൻഡിഎയ്ക്ക് 13. ഈ സാഹചര്യത്തിൽ തുടർ ഭരണത്തിനു വിവിധ പ്രശ്നങ്ങളുണ്ട്.
മേയറെ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 38 വോട്ട് ലഭിക്കണം. ഈ സമയം യുഡിഎഫും എൻഡിഎയും കൈ കോർക്കുമോ അതോ സ്വന്തം നിലയ്ക്ക് മേയർ സ്ഥാനാർഥികളെ നിർത്തുമോ എന്നതും ചോദ്യചിഹ്നമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫും എൻഡിഎയും ഒരുമിക്കാനിടയില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ കോർപറേഷൻ ഭരണം വഴിമാറും. ചുരുക്കത്തിൽ, ഏറ്റവും കൂടുതൽ സീറ്റ് നേടിയ മുന്നണിയായെങ്കിലും എൽഡിഎഫിനു ഭരണം നിലനിർത്തുന്നതും മേയറെ തിരഞ്ഞെടുക്കുന്നതും അടക്കം പ്രതിസന്ധിയിലാകും.
എൻഡിഎയുടെ നിലപാട് നിർണായകമാകും.
യുഡിഎഫിന് 14 പഞ്ചായത്ത് അധികം; എൽഡിഎഫിന് 18 പഞ്ചായത്ത് പോയി
കോഴിക്കോട്∙ ജില്ലയിൽ യുഡിഎഫും ആർഎംപിയും ചേർന്നു ജയിച്ച ഗ്രാമപഞ്ചായത്തുകൾ: (42): ആയഞ്ചേരി, ബാലുശ്ശേരി, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെക്യാട്, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, കാക്കൂർ, കട്ടിപ്പാറ, കായക്കൊടി, കിഴക്കോത്ത്, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, കൂരാച്ചുണ്ട്, കൂത്താളി, കുന്നമംഗലം, കുരുവട്ടൂർ, മടവൂർ, മാവൂർ, നാദാപുരം, നടുവണ്ണൂർ, നരിക്കുനി, ഓമശ്ശേരി, പേരാമ്പ്ര, പെരുമണ്ണ, പെരുവയൽ, പുറമേരി, പുതുപ്പാടി, തലക്കുളത്തൂർ, താമരശ്ശേരി, തിക്കോടി, തിരുവമ്പാടി, തൂണേരി, തുറയൂർ, ഉണ്ണികുളം, വേളം, ഏറാമല, ഒഞ്ചിയം, ചാത്തമംഗലം, മാണിയൂർ.
എൽഡിഎഫ് ജയിച്ച പഞ്ചായത്തുകൾ: (24)
വില്യാപ്പള്ളി, വാണിമേൽ, വളയം, ഉള്ളിയേരി, പനങ്ങാട്, ഒളവണ്ണ, നൊച്ചാട്, നരിപ്പറ്റ, മേപ്പയൂർ, മരുതോങ്കര, കുറ്റ്യാടി, കുന്നുമ്മൽ, കീഴരിയൂർ, കായണ്ണ, കാവിലുംപാറ, കാരശ്ശേരി, കക്കോടി, കടലുണ്ടി, എടച്ചേരി, ചോറോട്, ചേളന്നൂർ, അത്തോളി, അരിക്കുളം, അഴിയൂർ.
അനിശ്ചിതത്വം (4)
നന്മണ്ട, തിരുവള്ളൂർ, മൂടാടി, കോട്ടൂർ
ജില്ലാപഞ്ചായത്ത് , കക്ഷിനില:
യുഡിഎഫ് 14 +1
എൽഡിഎഫ്–13
∙ യുഡിഎഫ് കക്ഷി നില: 8–6–1
(യുഡിഎഫ് പിന്തുണയുള്ള ആർഎംപി: അഴിയൂർ ,കോൺഗ്രസ്: മേപ്പയൂർ, പുതുപ്പാടി, കോടഞ്ചേരി, കുന്നമംഗലം, നരിക്കുനി, അരിക്കുളം, പയ്യോളി അങ്ങാടി, ചോറോട്
ലീഗ്: നാദാപുരം, ഉള്ളിയേരി, താമരശ്ശേരി, കാരശ്ശേരി, ഓമശ്ശേരി, ചേളന്നൂർ)
∙ എൽഡിഎഫ് കക്ഷിനില: 12–1 (സിപിഎം: എടച്ചേരി, കായക്കൊടി, മൊകേരി, പേരാമ്പ്ര, പനങ്ങാട്, ചാത്തമംഗലം, പന്തീരാങ്കാവ്, കക്കോടി, ബാലുശ്ശേരി, കാക്കൂർ, അത്തോളി, മണിയൂർ) സിപിഐ: കടലുണ്ടി
കോർപറേഷൻ കക്ഷിനില:
∙ എൽഡിഎഫ് 35: സിപിഎം 32, സിപിഐ 2, എൻസിപി സ്വതന്ത്ര– 1 ∙ യുഡിഎഫ് 28: കോൺഗ്രസ് –14, ലീഗ് –13, സ്വതന്ത്ര–1 ∙ എൻഡിഎ 13, ബിജെപി 13
ബ്ലോക്ക് പഞ്ചായത്ത് നില
കോഴിക്കോട്∙ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ചത് ഏഴിടത്ത്: ചേളന്നൂർ, കോഴിക്കോട്, കുന്നുമ്മൽ, മേലടി, പന്തലായനി, തോടന്നൂർ, തൂണേരി. കൊടുവള്ളിയും കുന്നമംഗലവും യുഡിഎഫ് – ആർഎംപി സഖ്യം നിലനിർത്തിയപ്പോൾ വടകര, ബാലുശ്ശേരി,പേരാമ്പ്ര എന്നിവിടങ്ങളിൽ ഇരുമുന്നണികളും തുല്യനിലയാണ്.
2020ൽ 10 എൽഡിഎഫ്, 2 യുഡിഎഫ് എന്നതായിരുന്നു നില.
ഗ്രാമപഞ്ചായത്ത് 2020
എൽഡിഎഫ് 42
യുഡിഎഫ് 28
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

