തൃശൂർ ജില്ലയിലെ മാളയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായതായി പരാതി. 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗുരുതരാവസ്ഥയിലുള്ള കുട്ടി നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഡോക്ടർ നിർദ്ദേശിച്ച പ്രോബയോട്ടിക്കിന് പകരം കുട്ടിക്ക് നൽകിയത് മുതിർന്നവർക്ക് ഉപയോഗിക്കേണ്ട
നെബുലൈസർ മരുന്നാണെന്ന് കാണിച്ച് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ നീതി മെഡിക്കൽ സ്റ്റോർ.
സംഭവവുമായി ബന്ധപ്പെട്ട്, എന്തുവേണമെങ്കിലും ചെയ്യാം എന്ന നിലപാടിൽ ബാങ്ക് സെക്രട്ടറി കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

