മുക്കം (കോഴിക്കോട്) ∙ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. ഓമശ്ശേരി തറോൽ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി(63) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃക്കളയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
നെല്ലിക്കാപറമ്പ് – എയർപോർട്ട് റോഡിലായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ബുധനാഴ്ച രാവിലെ മോശമാകുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഭാര്യ: ഇന്ദിര. മക്കൾ: ശ്രീരാജ്, ശ്രീഹരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

