കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിസിൻ വാർഡിലെ കട്ടിലുകൾ നിറഞ്ഞു രോഗികൾ വരാന്തയിലേക്ക്.
വരാന്തയിലെ ചെറിയ കട്ടിലുകളിലും നിറഞ്ഞതോടെ നിലത്ത് പായ വിരിച്ചു കിടക്കുകയാണ് രോഗികൾ. പനിച്ചു വിറച്ചു വരുന്ന രോഗികൾ വരെയുണ്ട് ഇക്കൂട്ടത്തിൽ.
ഇവരുടെ അടുത്ത് ഇരുന്നാണ് ഡോക്ടർ രോഗികളെ പരിശോധിക്കുന്നതും നഴ്സുമാർ പരിചരിക്കുന്നതും. വാർഡുകളിൽ കട്ടിലുകളിൽ കിടക്കുന്ന രോഗികൾ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്കു അവിടേക്കു രോഗികളെ മാറ്റുന്നുണ്ടെങ്കിലും അതിനനുസരിച്ച് ആളുകൾ കൂടി വരികയാണ്.
മെഡിസിൻ വിഭാഗം ഒപിയിൽ ഒരു ദിവസം ചികിത്സ തേടുന്നത് 300 മുതൽ 350വരെ രോഗികളാണ്.
ഇതിനു പുറമേയാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണം. കിടത്തി ചികിത്സ ആവശ്യമുള്ളവരെ കിടത്താൻ പോലും വാർഡുകളിൽ സ്ഥലമില്ലാതെ വരുന്നു. ഇവരെ പരിചരിക്കാൻ ആവശ്യമായ നഴ്സുമാരും ഇല്ല.
മെഡിസിൻ വിഭാഗത്തിൽ മാത്രം 5 അസി. പ്രഫസർമാരുടെയും 3 സീനിയർ റസിഡന്റുമാരുടെയും ഒഴിവുണ്ട്.
ഏറെ കാലമായി ഇതാണ് സ്ഥിതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

