കോഴിക്കോട്: നഗരത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ സമാപിച്ച 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട് ടീമുകൾ കിരീടം ചൂടി. യൂണിഫോം ധരിച്ച വിദ്യാർത്ഥികളുടെ ആവേശകരമായ സാന്നിധ്യത്തിലാണ് മൽസരങ്ങൾ അരങ്ങേറിയത്.
അണ്ടർ-19 ആൺകുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂളിനെ 56-40 എന്ന സ്കോറിനാണ് സിൽവർ ഹിൽസ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് 49-34 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

