കൊഴിഞ്ഞാമ്പാറ ∙ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു 1.31 കോടി രൂപ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 6 മണിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്ന് വേലന്താവളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്.
കാറിന്റെ മുൻഭാഗത്ത് അടിയിൽ പ്രത്യേക അറയുണ്ടാക്കിയായിരുന്നു പണംകടത്ത്.
കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ രാമപുരം പനങ്ങനര പൂളയ്ക്കൽ വീട്ടിൽ എസ്.സുഫിയാനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പി ജേക്കബ്, ചിറ്റൂർ ഡിവൈഎസ്പി പി.അബ്ദുൽ മുനീർ,
കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ.അരുൺകുമാർ, എസ്ഐ കെ.ഷിജു, കസബ എസ്ഐ കെ.നിഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.ശരവണൻ, എസ്.അനീഷ്, സിവിൽ പൊലീസ് ഓഫിസർ എസ്.അശോക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

