മൂന്നു മാസം മുൻപ് കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്ന ആവശ്യവുമായി അമ്മ രംഗത്ത്. യുവതിയുടെ അപേക്ഷയെത്തുടർന്ന് സമഗ്രമായ അന്വേഷണത്തിന് ജില്ലാ ശിശുസംരക്ഷണ വിഭാഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സിഡബ്ല്യുസി) നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
യുവതി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, കുഞ്ഞിന്റെ യഥാർത്ഥ മാതൃത്വം സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന് കണ്ടെത്തി. ഇതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് പൊലീസ്.
യുവതിയുടെ സാംപിൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ സിഡബ്ല്യുസി ആരംഭിച്ചു.
മാർച്ച് 4-നാണ് കോഴിക്കോട് സ്വദേശിനിയായ യുവതി നഗരത്തിലെ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് 12-ാം തീയതി വൈകിട്ടോടെ യുവതി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു.
ഇതിനുശേഷം 48 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി യുവതി അധികൃതരെ സമീപിച്ചത്. അതേസമയം, കുഞ്ഞിനെ ഉപേക്ഷിച്ച സമയത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കുട്ടികളെ അമ്മത്തൊട്ടിലിൽ ലഭിച്ചിരുന്നതായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അവകാശവാദമുന്നയിക്കുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവിക ബന്ധം ശാസ്ത്രീയമായി ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

