കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ആവിഷ്കരിച്ച ജീവനി പദ്ധതിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പഠനകാലത്ത് വിദ്യാർഥികൾ നേരിടുന്ന വിവിധ മാനസിക സമ്മർദങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2019-ൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
നിലവിൽ സംസ്ഥാനത്തെ 242 ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പദ്ധതി കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ അധ്യയന വർഷത്തിൽ മാത്രം 9700 വിദ്യാർഥികളാണ് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തിയത്.
പദ്ധതിയുടെ പ്രാധാന്യവും വിദ്യാർഥികൾക്കിടയിലുള്ള വിശ്വാസ്യതയും വർധിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ വർധനവ്. മുൻവർഷങ്ങളിൽ യഥാക്രമം 8116, 7200 എന്നിങ്ങനെയായിരുന്നു സേവനം തേടിയ വിദ്യാർഥികളുടെ എണ്ണം.
ക്യാംപസുകളിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

