മഞ്ഞുവയൽ ഓപ്പൺ ജിം ഉദ്ഘാടനം ഇന്ന്
കോടഞ്ചേരി∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച മഞ്ഞുവയൽ ഓപ്പൺ ജിം ഇന്നു രാവിലെ 9ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യും.കോടഞ്ചേരി–കക്കാടംപൊയിൽ മലയോര ഹൈവേയിൽ മഞ്ഞുവയൽ വാഴയിൽ പടിയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ 10 റൈഡറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് രണ്ടാമത്തെ ഓപ്പൺ ജിമ്മും നിർമാണം അന്തിമഘട്ടത്തിലാണ്. ഏതാനും ദിവസത്തിനുള്ളിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്ലസ് ടു ഓറിയന്റേഷൻ ക്ലാസ്
കൊടുവള്ളി∙ ജിഎച്ച്എസ്എസ് കരുവൻപൊയിൽ സെന്ററായി സ്കോൾ കേരള വഴി റജിസ്റ്റർ ചെയ്ത രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 5ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കും.
രാവിലെ 9ന് സ്കൂളിൽ എത്തണം.
അധ്യാപക നിയമനം
കൂടരഞ്ഞി∙ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക അഭിമുഖം 18നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 9037457168.
രക്തദാന ക്യാംപ്
രാമനാട്ടുകര∙ വൈദ്യരങ്ങാടി രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാംപ് ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം വി.പി.ഷീബ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ മെയ്ത്ര ആശുപത്രി, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാംപ്.
ഇക്കോ ടൂറിസം മാനേജർ
കോഴിക്കോട്∙ ഫോറസ്റ്റ് ഡിവിഷനു കീഴിലെ ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയിൽ ദിവസവേതനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റ് കം ഇക്കോ ടൂറിസം മാനേജർ ഒഴിവ്.
12ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. 0495 2374450.
[email protected]
ഓഡിയോളജിസ്റ്റ്
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സെന്റർ ഫോർ ഓഡിയോളജി ആൻഡ് സ്പീച്ച് പത്തോളജി, ഇഎൻടി വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് ആൻഡ് എസ്എൽപി ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 5നു രാവിലെ 11ന് എച്ച്ഡിഎസ് ഓഫിസിൽ. 0495 2355900.
വെറ്ററിനറി സർജൻ
കോഴിക്കോട്∙ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി സർജൻ തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 4നു രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 0495 2768075.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

