കോഴിക്കോട് ∙ 37.406 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. താമരശ്ശേരി വാവാട് കളറാന്തിരി സ്വദേശി വട്ടത്താംപൊയിൽ അബൂബക്കർ സിദ്ദിഖ് (44) ആണ് പിടിയിലായത്.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ.ഷാജിയും സംഘവും ചേർന്ന് തിങ്കളാഴ്ച താമരശ്ശേരി കൊടുവള്ളി മാനിപുരത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫിസ് കേസെടുത്തു.
എഇഐ(ഗ്രേഡ്) കെ.ശംസുദ്ധീൻ, പിഒ(ഗ്രേഡ്) ഷിഞ്ചുകുമാർ, സിഇഒ അജിത്ത്, ഷഫീഖ്അലി, നൗഷീർ ഡബ്ലിയുസിഇഒ ആശ്മില ഷെറിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

