കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാകുന്നതിനിടെ വീണ്ടും കഞ്ചാവ് പിടികൂടി.
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എട്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. ഒഡീഷ സ്വദേശി അമരേശ്വർ ബഹ്റ, പശ്ചിമ ബംഗാൾ സ്വദേശി സഞ്ജയ് ദാസ് എന്നിവരാണ് ഡാൻസാഫിന്റെയും ടൗൺ പൊലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനകൾക്കിടയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കോഴിക്കോടേക്ക് വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒൻപത് മാസത്തിനിടെ സംസ്ഥാനത്ത് ട്രെയിൻ മാർഗമുള്ള കഞ്ചാവ് കടത്ത് വർധിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ മാത്രം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 14.43 കോടി രൂപയുടെ കഞ്ചാവാണ് പൊലീസും ആർ.പി.എഫും എക്സൈസ് വകുപ്പും ചേർന്ന് പിടികൂടിയത്.
സെപ്തംബർ മാസം കഞ്ചാവിന്റെ വിളവെടുപ്പ് കാലം കൂടിയായതിനാൽ വരും ദിവസങ്ങളിൽ കടത്ത് കൂടുതൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവരിൽധികവും ഇതര സംസ്ഥാനക്കാരാണെന്നും, ഇവർ ലഹരി കടത്തുന്ന വാഹകർ മാത്രമായി പ്രവർത്തിക്കുന്നവരാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

