കോഴിക്കോട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥി അനിയനൊപ്പം ചേർന്ന് 14 വയസ്സുകാരനെ മർദിച്ചു. 4 വർഷം മുൻപുണ്ടായ സംഘർഷത്തെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിനു കാരണം.
ആക്രമണത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ ചുങ്കം സ്വദേശി നാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പേരിൽ താമരശ്ശേരി പൊലീസ് സാമൂഹിക പശ്ചാത്തല റിപ്പോർട്ട് റജിസ്റ്റർ ചെയ്തു.
ഒരേ സ്കൂളിലെ കുട്ടികളാണ് ഇവർ.
വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പള്ളിയിലേക്ക് പോകുന്നതിനിടെ നാഫിയെയും സഹോദരങ്ങളെയും കണ്ട
കുട്ടി, ‘നാളെ സ്കൂളിൽ വരുന്നുണ്ടോ… നിനക്കുള്ള പണി ഞാൻ തരാം’ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സ്കൂളിൽ വച്ച് അനിയനൊപ്പമെത്തി നാഫിയെ മർദിക്കുകയായിരുന്നു.
1 MINUTE AGO 27 MINUTES AGO 1 HOUR 24 MINUTES AGO നാഫിയുടെ ഇളയ സഹോദരനെ, പ്രതിയായ ഒൻപതാം ക്ലാസുകാരന്റെ അനിയൻ 4 വർഷം മുൻപ് മദ്രസയിൽ ഉപദ്രവിച്ചതാണ് സംഘർഷത്തിന് കാരണമായത്. അന്ന് കുടുംബങ്ങൾ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.
എന്നാൽ അതിന്റെ പകയാണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

