കോട്ടയം ∙ തന്ത്രപ്രധാനമായ 3 യുദ്ധങ്ങളിൽ ഭാഗമാവുകയും വിരമിച്ചശേഷം തടവുകാരുടെ മാനസാന്തരത്തിനായി ആരംഭിച്ച ജയിൽ മിനിസ്ട്രിയുടെ കോഓർഡിനേറ്ററായി പ്രവർത്തിക്കുകയും ചെയ്ത പുല്ലരിക്കുന്ന് പുത്തൻകടുപ്പിൽ റിട്ട. കേണൽ പി.ടി.കുരുവിളയ്ക്ക് (കുറുവച്ചൻ– 93)നു നാടിന്റെ അന്ത്യാഞ്ജലി.
1962ലെ ഇന്ത്യ–ചൈന യുദ്ധം, 1965ലെ ഇന്ത്യ – പാക്ക് യുദ്ധം, 1971ലെ ഇന്ത്യ – പാക്ക് യുദ്ധങ്ങളിൽ സിഗ്നൽ കോർ ക്യാപ്റ്റനായിരുന്ന കുരുവിളയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾക്ക് സിഗ്നൽ സംവിധാനം സൈന്യമൊരുക്കിയത്.
1957ൽ സൈന്യത്തിന്റെ ഭാഗമായ പി.ടി.കുരുവിള 1989ൽ ഡൽഹി ആർമി ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണു വിരമിച്ചത്. വിരമിച്ച ശേഷം 1994ൽ ജയിൽ മിനിസ്ട്രിയുടെ കോഓർഡിനേറ്ററായി. പിന്നീടുള്ള അദ്ദേഹത്തിന്റെ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങൾ തടവറയിൽ കഴിയുന്നവരോടൊപ്പമായിരുന്നു.
ഒട്ടേറെ വിദ്യാർഥികളെ അദ്ദേഹം ഏറ്റെടുത്ത് പഠിപ്പിച്ചു.ഞായറാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് 9.30നു പുല്ലരിക്കുന്നിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

