കോട്ടയം ജില്ലയിലെ പനച്ചിക്കാട്ട് സ്ഥിതി ചെയ്യുന്ന ‘മനോരമ ഹോർത്തൂസ് ദക്ഷിണ മൂകാംബി വായനശാല’യിലേക്ക് പുതിയ പുസ്തകങ്ങൾ കൂടി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി 1200 പുസ്തകങ്ങളാണ് അധികമായി സമർപ്പിച്ചത്.
ചടങ്ങിന്റെ ഭാഗമായി ബുക്സ് പ്രസിദ്ധീകരിച്ച ‘അധ്യാത്മരാമായണം’, പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി കരുനാട്ടില്ലത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പരുത്തുംപാറ– പനച്ചിക്കാട് ക്ഷേത്രം റോഡിൽ കച്ചേരിക്കവലയിൽ സ്ഥാപിച്ചിട്ടുള്ള അക്ഷര ശിൽപത്തോടു ചേർന്നാണ് ഈ വായനശാല പ്രവർത്തിക്കുന്നത്.
ചടങ്ങിൽ ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.വി.ശ്രീകുമാർ, ലീഡ് റിസർചർ വി.വിജയകുമാർ എന്നിവർ സന്നിഹിതരായി സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വായനശാലയുടെ ക്രമീകരണങ്ങൾ.
ഇവിടെയിരുന്ന് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വായനശാലയുടെ പ്രവർത്തന സമയം: അവധിക്കാല ദിവസങ്ങളിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും, സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

