കോട്ടയം ∙ കേരളനടനം വേദിയിൽ നിന്നിറങ്ങി പ്രാർഥന പ്രകാശ് ചിലങ്കയഴിക്കുമ്പോൾ സമയം പുലർച്ചെ 3 മണി. ശരീരമാസകലം വേദനയും അസ്വസ്ഥതകളും.
ആശുപത്രിയിലേക്ക് പോകണോ, അതോ അടുത്ത മത്സരത്തിനായി രാവിലെ 7 മണിക്ക് വീണ്ടും മേക്കപ്പിട്ട് തുടങ്ങണോ? ഒടുവിൽ വീണാൽ വീഴട്ടെയെന്ന ധൈര്യത്തിൽ എച്ച്എസ്എസ് വിഭാഗം കുച്ചിപ്പുഡി വേദിയിലേക്ക്. ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം.
തലയോലപ്പറമ്പ് എജെ ജോൺ ഗേൾസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രാർഥന.
കളത്തൂർ ഗവ. യുപി സ്കൂൾ പ്രധാനാധ്യാപകൻ കടുത്തുരുത്തി തീർഥം വീട്ടിൽ കെ.പ്രകാശിന്റെയും രജനി പ്രകാശിന്റെയും മകളാണ്.
കഴിഞ്ഞ വർഷം കേരള നടനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

