ചങ്ങനാശേരി∙ ഡയാലിസിസ്, കാൻസർ തുടങ്ങിയ ദീർഘകാല ചികിത്സകൾ ആവശ്യമായ രോഗികൾക്ക് ആശ്വാസമായി ‘സഹായശകടം – തുടർ ചികിത്സകൾക്ക് സുഖസഞ്ചാരം’ പദ്ധതിക്ക് തുടക്കമായി. സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റും ജോർജ് പടനിലം ഫൗണ്ടേഷൻ ട്രസ്റ്റും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ചെത്തിപ്പുഴ സർഗക്ഷേത്ര കൾച്ചറൽ സെന്ററിൽ അഡ്വ.
ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിച്ചു.
അർപ്പണബോധത്തോടെ വേദനിക്കുന്നവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന സർഗക്ഷേത്രയും ജോർജ് പടനിലം ഫൗണ്ടേഷനും സമൂഹത്തിന് വലിയൊരു മാതൃകയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് വികാരി പ്രൊവിൻഷ്യൽ, റവ. ഡോ.
ജോസ് പൂവാട്ടിൽ സി. എം.
ഐ. അധ്യക്ഷത വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

