തൃശൂർ∙ ഭിന്നശേഷി കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ട്, റോട്ടറി ക്ലബ്ബ് ഓഫ് തൃശൂരിന്റെ നേത്യത്വത്തിൽ, ജില്ലയിലെ 200-ഓളം ഭിന്ന ശേഷി കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ് സ്പെഷൽ സ്കൂളിൽ, തൃശൂർ സൺ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ, 3 ലക്ഷം രൂപ ചെലവിട്ട്, സ്കൂളിലും, പരിസര പ്രദേശത്തും 40 – ഓളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് തൃശൂർ പ്രസിഡന്റ് സന്തോഷ് ടി.പി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, സൺ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ പ്രതാപ് വർക്കിയുടെ സാന്നിദ്ധ്യത്തിൽ, ഈ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രികിറ്റ് ഗവർണർ ഡോക്ടർ ജി.എൻ.
രമേഷ് നിർവഹിച്ചു. ഭിന്നശേഷി കുട്ടികൾക്കായി കഴിഞ്ഞ 50 വർഷത്തിലധികമായി തൃശൂരിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് സ്പെഷൽ സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ലെറ്റിസിയയെ റോട്ടറിയുടെ *”വൊക്കേഷണൽ എക്സലൻസ് അവാർഡ്” നൽകി ചടങ്ങിൽ ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

