കോട്ടയം ∙ മള്ളിയൂർ ക്ഷേത്രത്തിൽ വിനായക ചതുർഥി മംഗള ദീപം തെളിച്ച് മഹാഗണപതിയെ തൊഴുത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചൊവ്വാഴ്ച വൈകിട്ട് 4.20 ഓടെയാണ് ഗവർണർ ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്ര അധികൃതർ പൂർണ കുംഭം നൽകി സ്വീകരിച്ചു. കേരളീയ വേഷത്തിൽ മുണ്ടും വേഷ്ടിയും ധരിച്ച് ക്ഷേത്രത്തിലേക്ക് പ്രവേശിച്ച ഗവർണറെ വാദ്യമേളങ്ങളോടെയാണ് ആനയിച്ചത്.
വിഘ്ന നിവാരണ മൂർത്തിയുടെ ക്ഷേത്രത്തിൽ ആചാരപ്രകാരം നാളികേരം ഉടച്ചു പ്രാർഥിച്ചു.
തുടർന്ന് തിരുനടയുടെ മുന്നിൽ ചതുർഥി മംഗള ദീപം തെളിച്ചു. വൈഷ്ണവ ഗണപതിയെയും ഉപദേവതകളെയും തൊഴുത് വഴിപാടുകളും കഴിച്ചാണ് ഗവർണർ മടങ്ങിയത്.
ഫ്രാൻസിസ് ജോർജ് എംപി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ, മഹാമണ്ഡലേശ്വർ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.
മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ ചെറു ശിൽപം ഗവർണർക്ക് മള്ളിയൂർ ക്ഷേത്രം അധികൃതർ സമ്മാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

