അമയന്നൂർ ∙ മലങ്കര യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിലെ വൈദികനും മുളന്തുരുത്തി എംഎസ്ഒടി സെമിനാരിയിലെ സുറിയാനി മൽപാനുമായിരുന്ന തൈക്കാട്ടായ ഇരട്ടാനയിൽ ഒറ്റപ്ലാക്കൽ ഫാ. റോയി ചാക്കോ (59) അന്തരിച്ചു.
സുറിയാനി ഭാഷാ പണ്ഡിതനും കോട്ടയം ഭദ്രാസന കൗൺസിൽ അംഗവുമായിരുന്നു. ഭൗതീകശരീരം വെള്ളിയാഴ്ച (26) വൈകിട്ട് 6 മണിക്ക് ഭവനത്തിൽ എത്തിക്കും.
സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച (ഡിസംബർ 27) 12 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് നഗരി കാണിക്കൽ തൂത്തൂട്ടി മോർ ഗ്രീഗോറിയോസ് ചാപ്പൽ, തിരുവഞ്ചൂർ സെന്റ് തോമസ് ചർച്ചിന്റെ കുരിശ് പള്ളി, തിരുവഞ്ചൂർ സെന്റ് മേരീസ് കുരിശ് പള്ളി വഴി മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ എത്തി കബറടക്കം.
കോട്ടയം ഭദ്രാസനത്തിലെ പുറ്റടി സെന്റ് മേരീസ്, പള്ളം സെന്റ് ഇഗ്നാത്തിയോസ്, കുറിച്ചി സെന്റ് മേരീസ്, അരീപ്പറമ്പ് സെന്റ് മേരീസ്, തിരുവാർപ്പ് മർത്തശ്മൂനി , തിരുവഞ്ചൂർ സെന്റ് തോമസ്, തോട്ടയ്ക്കാട് സെന്റ് ഇഗ്നാത്തിയോസ് തൂത്തൂട്ടി മോർ ഗ്രിഗോറിയോസ്, അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിപ്ലി സെന്റ് മേരീസ്, ചെങ്കര മോർ ഇഗ്നാത്തിയോസ്, നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ, കുളങ്ങാട്ട് കുഴി സെന്റ് ജോർജ് , കാരിമറ്റം സെന്റ് മേരീസ്, തോളേലി കാരിമറ്റം സെന്റ് മേരീസ്, അല്ലപ്ര സെന്റ് ജേക്കബ്സ്, ഷാർജ സെന്റ് മേരീസ് കത്തീഡ്രൽ എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹധർമ്മിണി: പയ്യപ്പാടി പുത്തൻപറമ്പിൽ സൂസൻ (മോർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പടി, കോതമംഗലം). മക്കൾ: നിജു ജേക്കബ് മാത്യു (CEAT, ചെന്നൈ), ഡോ.
നിറ്റു സ്ക്കറിയാ മാത്യു (ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്), മരുമകൾ: അനന്യാ ഏബ്രഹാം മണ്ണുക്കുന്നേൽ മണർകാട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

