നഗരത്തിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് യാത്രാമധ്യേ സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ഇന്നലെ രാത്രി 9.30നാണ് സംഭവം നടന്നത്.
കോഴിക്കോടേക്ക് സർവീസ് നടത്തേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും യാത്ര തിരിച്ച് തിരുനക്കര ഭാഗത്ത് എത്തിയപ്പോഴാണ് ക്ലച്ചിന് തകരാർ സംഭവിക്കുന്നത്. തുടർന്ന് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് ജീവനക്കാർ വിവരം ഉടൻ തന്നെ ഡിപ്പോ അധികൃതരെ അറിയിക്കുകയായിരുന്നു.
എന്നാൽ പകരം സർവീസ് നടത്തേണ്ട വാഹനം എത്താൻ വൈകിയത് ദീർഘദൂര യാത്രക്കാരുടെ ഇടയിൽ ചെറിയതോതിൽ ആശങ്കയ്ക്ക് കാരണമായി.
പിന്നീട് രാത്രി 10 മണിയോടെ കോട്ടയം ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് സ്ഥലത്തെത്തിക്കുകയും, യാത്രക്കാരെയും കണ്ടക്ടറെയും അതിലേക്ക് മാറ്റി കയറ്റി സർവീസ് പുനരാരംഭിക്കുകയും ചെയ്തു. തകരാർ കാരണം വഴിയിൽ കിടന്ന വാഹനം പിന്നീട് വർക്ക്ഷോപ് ജീവനക്കാരുടെ സഹായത്തോടെ ഡിപ്പോയിലേക്ക് മാറ്റിയതായി കെഎസ്ആർടിസി അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

