മണിമല ∙ കടുത്ത വേനലിൽ കുടിവെള്ളത്തിന്റെ വിലയും ചുട്ടുപൊള്ളുന്നു. മിക്ക കിണറുകളും വറ്റിയതോടെ 3500 ലീറ്റർ കുടിവെള്ളത്തിന് 900ൽ നിന്നും 1200 രൂപയായി.
വെള്ളം എത്തിക്കേണ്ട സ്ഥലത്തേക്കുള്ള ദൂരത്തിന് അനുസരിച്ച് വിലയും കൂടും.
ശുദ്ധജലം പറയുന്ന വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
കുടിവെള്ളം വിവിധ വാർഡുകളിൽ എത്തിക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ഏറ്റെടുക്കാൻ ആളെ കിട്ടുന്നതാണ് പ്രയാസം എന്നാണ് പഞ്ചായത്ത് അധികൃതരുടെ പരാതി.
വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല, വെള്ളാവൂരിൽ കുളത്തൂർമൂഴി, കുന്നിനി, അംബേദ്കർ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ മോട്ടർ കേടാണെന്നും വിവിധ സ്ഥലങ്ങളിൽ പണ്ട് ഉണ്ടായിരുന്ന പഞ്ചായത്ത് കിണറുകൾ പോലും ഇന്നില്ലെന്നും നാട്ടുകാർ പറയുന്നു.
മണിമല മേജർ കുടിവെള്ള പദ്ധതിയും അനിശ്ചിതത്വത്തിൽ
മണിമലയിൽനിന്ന് ചെറുവള്ളി, വെള്ളാവൂർ, ചിറക്കടവ്, കങ്ങഴ, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്.
ഇത്തരം പദ്ധതികളെല്ലാം ജലജീവൻ മിഷന്റെ കീഴിലുള്ള പദ്ധതിയാക്കി മാറ്റിയതാണെന്നും എംഎൽഎ ഫണ്ടിൽ നിന്നും ഈ പദ്ധതി പൂർത്തിയാക്കാൻ 97.25 ലക്ഷം രൂപ അനുവദിച്ചെന്നും ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചിരുന്നു. എന്നാൽ പൈപ്പുകളിലെ ചോർച്ച ഈ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് എന്ന് അധികൃതർ പറയുന്നു.
ജലക്ഷാമം രൂക്ഷമായിരിക്കുന്ന വാർഡുകളിൽ ഉടൻ കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

