കടുത്തുരുത്തി ∙ പ്രചാരണം ശക്തമാക്കി മുന്നണികൾ. ഞായറാഴ്ച ആയതിനാൽ വീടുകളിൽ എല്ലാവരും ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും ഇന്നലെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് മുൻതൂക്കം നൽകിയത്.
മൂന്നു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരുമടക്കം രാവിലെ തന്നെ പ്രചാരണം ആരംഭിച്ചു. വാർഡുകളിൽ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഭവന സന്ദർശനം.
സ്ഥാനാർഥികൾ എല്ലാ വീടുകളിലും എത്തി കുടുംബാംഗങ്ങളെ കണ്ട് വോട്ട് അഭ്യർഥിക്കാൻ ശ്രമിച്ചു.
ചില വാർഡുകളിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ ഒന്നിച്ചു വീടുകൾ കയറി വോട്ട് അഭ്യർഥിക്കുകയും അഭ്യർഥനാ നോട്ടിസുകൾ നൽകുകയും ചെയ്തു. വാർഡുകളിലും കവലകളിലും സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ചിരുന്നു.
യുഡിഎഫും എൽഡിഎഫും ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കി പഞ്ചായത്ത് തല തിരഞ്ഞെടുപ്പു കൺവൻഷനുകൾ നടത്തി.
രണ്ടാം ഘട്ടമായി വാർഡ് കൺവൻഷനുകളും ഭവന സന്ദർശന പരിപാടികളും നടന്നുവരികയാണ്. എൻഡിഎ സ്ഥാനാർഥികൾ ആദ്യഘട്ടം ഭവന സന്ദർശനം പൂർത്തിയാക്കി പഞ്ചായത്ത് തല തിരഞ്ഞെടുപ്പു കൺവൻഷനുകളിലേക്കു കടന്നു.
കടുത്തുരുത്തി
ഡിവിഷനിൽ
പ്രചാരണം ശക്തം
കടുത്തുരുത്തി ∙ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ.
യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ആൻമരിയ ജോർജ്, എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസി(എം)ലെ സൈനമ്മ ഷാജു, എൻഡിഎ സ്ഥാനാർഥിയായി ബിന്ദു ഷാജി എന്നിവരാണ് മത്സരത്തിനുള്ളത്. കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകൾ പൂർണമായും മാഞ്ഞൂർ പഞ്ചായത്തിലെ 7 വാർഡുകളും മുളക്കുളം പഞ്ചായത്തിലെ 6 വാർഡുകളുമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലുള്ളത്.
സ്ഥാനാർഥികൾ സ്ഥാപനങ്ങളും ആരാധനാലയങ്ങളും കോൺവെന്റുകളും മറ്റും സന്ദർശിച്ചു പിന്തുണ തേടുന്ന തിരക്കിലാണ്.
യുഡിഎഫ് സ്ഥാനാർഥി ആൻമരിയ ജോർജ് വാർഡുകളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സൈനമ്മ ഷാജു മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സ്ഥാപനമേധാവികളെയും സന്ദർശിച്ചു.
പരമാവധി വീടുകൾ സന്ദർശിക്കുന്ന തിരക്കിലാണ്. എൻഡിഎ സ്ഥാനാർഥി ബിന്ദു ഷാജി വാർഡുകളിലെ കുടുംബ യോഗങ്ങളിലും പ്രചാരണ യോഗങ്ങളിലും പങ്കെടുത്തു വരികയാണ്.
യുഡിഎഫ് മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ നടത്തി രണ്ടാം ഘട്ട
പ്രചാരണത്തിലേക്കു കടന്നു. എൽഡിഎഫ് കൺവൻഷൻ നടന്നു.
എൻഡിഎ കൺവൻഷനുകൾ അടുത്ത ദിവസം ചേരും.
കുറുപ്പന്തറ
ഡിവിഷനിൽ
ചിത്രം തെളിഞ്ഞു
കുറുപ്പന്തറ ∙ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കുറുപ്പന്തറ ഡിവിഷനിൽ മത്സരചിത്രം തെളിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി.മാത്യു കുര്യംപറമ്പിൽ മത്സരിക്കും.
കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ മഞ്ജു സന്തോഷ് മത്സരിക്കുന്നു.
എഎപി സ്ഥാനാർഥിയായി സിജു ജോസഫ് തെങ്ങുംപള്ളി മത്സരരംഗത്തുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

