പുതിയ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഇന്ന് ലണ്ടനിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനമാണിത്.
സെപ്റ്റംബർ 16 വരെയാണ് സന്ദർശനത്തിന്റെ കാലാവധി. ഇന്ത്യ-യുകെ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ടെക്സ്റ്റൈൽസ്, ഫുട്വെയർ എന്നീ മേഖലകളിൽ തീരുവ കുറച്ച സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
നാളെ ലണ്ടനിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി, വിവിധ വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടത്തും. തമിഴ്നാടിനെ പ്രമുഖ വ്യവസായ നിക്ഷേപ കേന്ദ്രമായി മാറ്റിയെടുക്കുകയാണ് ഇതിലൂടെ സർക്കാരുദ്ദേശിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ഈ വിദേശ സന്ദർശനത്തിന്റെ ഭാഗമായി, സർക്കാർ ഏറെ അഭിമാനത്തോടെ പ്രഖ്യാപിച്ച ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുടെ ഉദ്ഘാടനം തൽക്കാലത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

