ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള സംയുക്ത പ്രസ്താവനയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ അംഗരാജ്യങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയും ആശയക്കുഴപ്പവും കാരണം ധാരണയിലെത്താൻ 11 അംഗ രാജ്യങ്ങളിൽ നിന്നുള്ള ഷെർപകൾ തീവ്ര ശ്രമമാണ് നടത്തുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ലോക നേതാക്കൾ നാളെ മുതൽ ഡൽഹിയിൽ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക വിവരം. ഇതിന്റെ ഭാഗമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുട്ടിനും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇറാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ സജീവമായി പങ്കെടുക്കുന്നതിനാൽ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രത്യേക ഫോർമുല രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

