കോട്ടയം ∙ 2 വർഷത്തിനിടെ രാജ്യത്തു ട്രെയിനുകളിൽനിന്നു മോഷണം പോയത് 5,855 മൊബൈൽ ഫോണുകൾ. അതിൽ 3,471 ഫോണുകൾ എവിടെയെന്നു കണ്ടെത്തി. 618 ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്കു കൈമാറി.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കണക്കാണിത്. ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്നു പരാതി ലഭിച്ച മൊബൈൽ ഫോണുകൾ ടെലികോം മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്.
ഫോൺ ആക്ടീവായാൽ വിവരം, കേസ് റിപ്പോർട്ട് ചെയ്ത സ്റ്റേഷനിലേക്ക് എത്തും. ട്രെയിൻ യാത്രയ്ക്കിടെ ഫോൺ കാണാതായാൽ ഫോണിന്റെ വിവരങ്ങൾ ഉടമസ്ഥന് ceir.gov.in എന്ന പോർട്ടലിൽ റിപ്പോർട്ട് ചെയ്യാം. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാനും പോർട്ടലിൽ സംവിധാനമുണ്ട്.ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടമായാൽ കോൾ സെന്ററിൽ അറിയിക്കാനും മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്.
നമ്പർ: 139. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

